Latest

കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

“Manju”

ജിദ്ദ: സൗദിയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. രോഗമുക്തരുടെ എണ്ണത്തില്‍ ഇന്നും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്താകെ ഇന്ന് 1,177, പുതിയ രോഗികളും 1,516 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 5,00,083 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,81,225 ഉം ആയി. രോഗബാധിതരില്‍ ഇന്ന് 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,963 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,895 ആയി കുറഞ്ഞു. ഇവരില്‍ 1,395 പേരുടെ നില ഗുരുതരമാണ്.

Related Articles

Back to top button