LatestThiruvananthapuram

സന്യാസദീക്ഷാ വാര്‍ഷികം; രണ്ടാം ദിനം പുഷ്പസമര്‍പ്പണത്തോടെ തുടക്കം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങളുടെ രണ്ടാം ദിനമായ ഇന്ന് (27.09.2022ചൊവ്വാഴ്ച) രാവിലെ 7.00 ന് പുഷ്പ സമര്‍പ്പണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. 10 മണി മുതല്‍ സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളില്‍ പതിവ് മീറ്റിംഗ് നടക്കും.

ജനനി ദിവ്യ ജ്ഞാനതപസ്വിനി, സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി, സ്വാമി ജ്യോതിചന്ദ്രന്‍‍ ജ്ഞാനതപസ്വി, ജനനി കൃപ ജ്ഞാനതപസ്വിനി, എന്നിവര്‍ ഗുരുവുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണി വരെ സന്യസ്തര്‍ വിവിധ കര്‍മ്മങ്ങളില്‍ വ്യപൃതരാകും. സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി, ജനനി പ്രാര്‍ത്ഥന ജ്ഞ‍ാന തപസ്വിനി എന്നിവര്‍ക്കാണ് കര്‍മ്മത്തിന്റെ ചുമതല. വൈകിട്ട് ആരാധനയും പുഷ്പ സമര്‍പ്പണവും നടക്കും. രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തില്‍ ആത്മീയ പ്രചോദകമായ ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും.

Related Articles

Back to top button