KeralaLatestMalappuram

ചോല നായകരില്‍ നിന്നുള്ള ആദ്യത്തെ ജന പ്രതിനിധി രാജി സമര്‍പ്പിച്ചു

“Manju”

നിലമ്ബൂര്‍ :ചോല നായകരില്‍ നിന്നുള്ള ആദ്യത്തെ ജന പ്രതിനിധി രാജി വെച്ചു .നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സി സുധീഷ് ആണ് രാജി സമര്‍പ്പിച്ചത്. പോലീസില്‍ നിന്നും നിയമനം ലഭിച്ചതോടെയാണ് സ്ഥാനം രാജി വെച്ചത് .വെള്ളിയാഴ്ച്ച നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എത്തി രാജി സമര്‍പ്പിച്ചു .വനതോടു ചേര്‍ന്ന താമസിക്കുന്നവര്‍ക്ക് നടത്തിയ നിയമനത്തിലാണ് ജോലി ലഭിച്ചത് .
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിനാണ് ഇദ്ദേഹം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് .വഴിക്കടവ് ഡിവിഷനില്‍ നിന്നുമാണ് ജനവിധി തേടിയത് .1096 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം .ജോലി ലഭിച്ചാല്‍ സ്ഥാനം ഒഴിയുമെന്ന പാര്‍ട്ടിയോട് നേരത്തെ സൂചിപ്പിച്ചിരുന്നു

Related Articles

Back to top button