Wayanad

K P S കർഷക മിത്രയുടെ കൊയ്ത്തുത്സവം

“Manju”

വയനാട് : കാർഷിക പുരോഗമന സമിതി കർഷക മിത്രയുടെ പദ്ധതികളയാ വിവിധ തരം നെല്ലിനങ്ങളുടെ കൊയ്ത്തിന് തുടക്കം കുറിച്ചു. കൊയ്ത്തുത്സവം ശാന്തിഗിരി ആശ്രമം സ്വാമി ചന്ദ്രദീപ്തൻ ജ്ജാന തപസ്വി ഉൽഘാടനം ചെയ്തു. 2021- ജനുവരിയിൽ കർഷക മിത്രയുടെ അരി വിപണിയിൽ ഇറക്കുമെന്ന് കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ
P M ജോയ് പറഞ്ഞു ആദ്യ ഘട്ടത്തിൽ ഔഷധ നെല്ലിനങ്ങളായ കൃഷ്ണമോദ് രാംലി എന്നീ നെല്ലിനങ്ങളാണ് കൊയ്യുന്നത് കർഷക മിത്ര 22- ഏക്കറിലാണ് നെൽകൃഷി ചെയ്തിരിക്കുന്നത് രണ്ട് ഏക്കറിൽ പാഷൻ ഫ്രൂട്ട് കൃഷിയും മറ്റ് പച്ചക്കറി കൃഷിയും ചെയ്ത് വരുന്നു 2021-ജനുവരിയിൽ ഇതിനുള്ള വലിയ ഔട്ട്‌ലൈറ്റ് കൊളഗപ്പാറയിൽ ആരംഭിക്കും ചടങ്ങിൽ ഡോ 😛 ലക്ഷ്മണൻ,
K P യൂസഫ് ഹാജി, T P ശശി, വത്സ ചാക്കോ, ജോജോ വൈത്തിരി,
O C ഷിബു, ഉനൈസ് കല്ലൂർ, സുരേന്ദ്രൻ മണിച്ചിറ, E C പുഷ്പവല്ലി, A V പൈലി, സുന്ദർരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button