IndiaLatest

അടിയന്തര അനുമതിക്കുള്ള അപേക്ഷ പിന്‍വലിച്ച്‌ ഫൈസര്‍

“Manju”

Image result for അടിയന്തര അനുമതിക്കുള്ള അപേക്ഷ പിന്‍വലിച്ച്‌ ഫൈസര്‍

ശ്രീജ.എസ്

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്റെ അടിയന്തര അനുമതിക്കുള്ള അപേക്ഷ പിന്‍വലിച്ച്‌ ഫൈസര്‍. കഴിഞ്ഞയാഴ്ച ഡ്രഗ്‌സ് റഗുലേറ്ററി അതോറിട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇന്ത്യ ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ അപേക്ഷ ഉടന്‍ സമര്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു.

യു.കെയിലും ബഹ്റിനിലും അനുമതി ലഭിച്ചതോടെ കഴിഞ്ഞ ഡിസംബറിലാണ് ഫൈസര്‍ ഇന്ത്യയില്‍ അനുമതി തേടിയത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയ്ക്ക് ആദ്യം അപേക്ഷ നല്‍കിയ വാക്‌സിന്‍ കമ്പനിയും ഫൈസറായിരുന്നു. എന്നാല്‍ ഇതിനുശേഷം അനുമതി തേടിയ കൊവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്ക് ജനുവരിയില്‍ അംഗീകാരം നല്‍കി.

Related Articles

Back to top button