IndiaKeralaLatest

കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ആല്‍ഫയേക്കാളും കൂടുതൽ : ബ്രിട്ടന്‍ ആരോഗ്യമന്ത്രി

“Manju”

 

ബ്രിട്ടൺ: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ആല്‍ഫയേക്കാളും 40 ശതമാനം കൂടുതല്‍ പകരുന്ന
പകര്‍ച്ച വ്യാധിയാണെന്ന് ബ്രിട്ടന്‍ ആരോഗ്യമന്ത്രി.
രാജ്യത്ത് അടുത്തിടെയുണ്ടായ കൊറോണ വൈറസ് ബാധിതരുടെ വര്‍ദ്ധനവ് ഡെല്‍റ്റ വകഭേദം മൂലമാണെന്നും
ജൂണ്‍ 21 മുതല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള അണ്‍ലോക്ക് പദ്ധതി കൂടുതല്‍ പ്രയാസകരമാക്കിയിട്ടുണ്ടെന്നും മുതിര്‍ന്ന കാബിനറ്റ് മന്ത്രി പറഞ്ഞു.
ഡെല്‍റ്റ വകഭേദം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭൂരിഭാഗം പേര്‍ക്കും വാക്സിനേഷന്‍ നല്‍കിയിട്ടില്ലെന്നും ‘വളരെ കുറച്ച്‌’ ആളുകള്‍ക്ക് വാക്സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍‌എച്ച്‌എസ്) പ്രകാരമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ 30 വയസ്സിന് താഴെയുള്ളവര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു.
30 വയസ്സിന് താഴെയുള്ളവര്‍ക്കായി ഈ ആഴ്ച ഞങ്ങള്‍ വാക്സിനേഷന്‍ കാമ്ബയിന്‍ ആരംഭിക്കുമെന്നും അതിനാല്‍ രാജ്യത്തെ എല്ലാ മുതിര്‍ന്നവര്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ കഴിയുമെന്ന ഘട്ടത്തിലേക്ക് ഞങ്ങള്‍ ഒരു പടി അടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button