IndiaLatest

കാര്‍ഷിക നിയമം; ഉപാധികളോടെ പ്രത്യേക ചര്‍ച്ച

“Manju”

Image result for കാര്‍ഷിക നിയമത്തില്‍ ഉപാധികളോടെ പ്രത്യേക ചര്‍ച്ച

ശ്രീജ.എസ്

ഡല്‍ഹി : കാര്‍ഷിക ഭേദഗതി നിയമത്തില്‍ ലോക്സഭയില്‍ പ്രത്യേക ചര്‍ച്ചയെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉപാധികളോടെ പ്രത്യേക ചര്‍ച്ചയാകാമെന്ന് കേന്ദ്രം വ്യക്തമാക്കി. വിഷയത്തിന്മേല്‍ വെള്ളിയാഴ്ച ലോക്സഭയില്‍ ചര്‍ച്ച നടന്നേക്കും.

കര്‍ഷക സമരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്സഭയില്‍ പ്രതിപക്ഷം വലിയ പ്രതിഷേധമുണ്ടായിരുന്നു . നന്ദിപ്രമേയ ചര്‍ച്ചയക്കമുള്ള നടപടിക്രമങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് കാര്‍ഷിക നിയമങ്ങളില്‍ ചില ഉപാധികള്‍ കേന്ദ്രം മുന്നോട്ട് വെച്ചത്.

നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ അനുവദിക്കണമെന്നത് അടക്കമാണ് ഉപാധികള്‍. കേന്ദ്രത്തിന്റെ ഈ ഉപാധികളില്‍ തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ യോഗം വിളിച്ച്‌ ചേര്‍ത്തിട്ടുണ്ട്. അതേ സമയം നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കിയേക്കും.

അതിനിടെ റിപ്പബ്ലിക് ദിനത്തിലെ വലിയ കര്‍ഷക പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ശേഷം ദേശീയ റോഡ് ഉപരോധമെന്ന പ്രതിസന്ധിയില്‍ രാജ്യം മറ്റൊരു വലിയ പ്രതിഷേധത്തിന് വേദിയാവുകയും ചെയ്തു .

 

Related Articles

Back to top button