IndiaLatest

കാലാവസ്ഥാ സംരക്ഷണത്തില്‍ സംയുക്ത കര്‍മ്മപദ്ധതിയുമായി ഇന്ത്യയും യു.എസും

“Manju”

ന്യൂഡല്‍ഹി: കാലാവസ്ഥാ സംരക്ഷണ വിഷയത്തില്‍ സംയുക്ത കര്‍മ്മപദ്ധതി തയ്യാറാക്കി ഇന്ത്യയുംഅമേരിക്കയും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവും അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധി ജോണ്‍ കെറിയും നടത്തിയ ടെലഫോണ്‍ ചര്‍ച്ചകളിലാണ് തീരുമാനം.

രണ്ടു മാസം മുന്നേ ജോണ്‍ കെറിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും കര്‍മ്മപദ്ധതി തീരുമാനിച്ചിരുന്നു. ഇരുരാജ്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും പ്രത്യേകമായി ചര്‍ച്ച ചെയ്തു. കോപ്-26 ഉച്ചകോടിയിലെടുത്ത ആഗോളതല ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനം.

കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നാലു മുഖ്യവിഷയങ്ങളെ കേന്ദ്രീകരിച്ചാകണമെന്നതാണ് സുപ്രധാനമായ ലക്ഷ്യം. ഇതുപ്രകാരം കാലാവസ്ഥാ ലക്ഷ്യം, സാമ്പത്തിക സ്വരുക്കൂട്ടല്‍, മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കലും നടപ്പാക്കലും, വനവല്‍ക്കരണം എന്നിവയാണ് നടക്കേണ്ടത്.

ഇന്ത്യയുടെ ആത്യന്തിക ലക്ഷ്യമായി നരേന്ദ്രമോദി പരിസ്ഥിതി ഉച്ചകോടിയില്‍ മുന്നോട്ട് വെച്ച ലൈഫ്( ലൈഫ്‌സ്റ്റൈല്‍ ഫോര്‍ എന്‍വയറോണ്‍മെന്റ്) പദ്ധതിയും യാദവ് വിശദീകരിച്ചു.

 

Related Articles

Back to top button