IndiaLatest

ചമോലി പ്രളയം; മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം

“Manju”

ഡെറാഡൂൺ: ചമോലി പ്രളയത്തിൽ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ദുരന്ത മേഖലയിൽ രക്ഷാ പ്രവർത്തനത്തിനായി ഇന്ത്യൻ സൈന്യവും ദുരന്ത നിവാരണ സേനയും എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി ഡോക്ടർമാർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 60 എസ്ഡിആർഎഫ് സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർ ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ 125 ഓളം പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യയും കാണാതായവരുടെ എണ്ണവും ഇനിയും ഉയരാനാണ് സാധ്യത. ചെമ്മരിയാടുകളും ആടുകളും ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ വെള്ളത്തിൽ ഒലിച്ചു പോയി. മഞ്ഞിടിച്ചിൽ ഉണ്ടാകാനുള്ള കാരണമെന്താണെന്ന് ഗവേഷകർ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡിന് എല്ലാവിധ സഹായങ്ങളും കേന്ദ്ര സർക്കാരും ഉറപ്പു നൽകിയിട്ടുണ്ട്.

Related Articles

Back to top button