KeralaLatest

കൊവിഡ് മൂന്നാംതരംഗം ശക്തമായി നേരിടും; മുഖ്യമന്ത്രി

“Manju”

കോന്നി : കൊവിഡ് മൂന്നാം തരംഗമുണ്ടാക്കുന്ന അപകടങ്ങളെ നേരിടാനുള്ള മുന്‍കരുതലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരിന്നു അദ്ദേഹം. 2016ല്‍ എറണാകുളത്തും 2009 ല്‍ തൃശൂരും മരുന്നു പരിശോധനാ ലബോറട്ടറി ആരംഭിച്ചു. തിരുവനന്തപുരത്ത് നേരത്തെ തന്നെ ലബോറട്ടറി പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാനത്തെ നാലാമത്തെ മരുന്നു പരിശോധനാ ലബോറട്ടറിയാണ് കോന്നിയില്‍ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മരുന്നു പരിശോധനാ ലബോറട്ടറിക്കൊപ്പം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഐ.സി.യു, പൈക്ക സാമൂഹ്യ ആരോഗ്യ കേന്ദ്രം, ശിശുക്കളുടെ ആരോഗ്യ സംരക്ഷണം മുന്‍നിറുത്തിയുള്ള 1000 ദിന പരിപാടി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

Related Articles

Back to top button