KeralaLatest

യുഎഇ കോണ്‍സുലേറ്റിന്റെ ബാഗേജുകള്‍ തുറന്ന് പരിശോധിച്ച്‌ കസ്റ്റംസ്

“Manju”

Image result for യുഎഇ കോണ്‍സുലേറ്റിന്റെ ബാഗേജുകള്‍ തുറന്ന് പരിശോധിച്ച്‌ കസ്റ്റംസ്

ശ്രീജ.എസ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മുന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബിയുടെ ബാഗുകള്‍ തുറന്ന് പരിശോധിച്ച്‌ കസ്റ്റംസ് അധികൃതര്‍. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ് ബാഗുകള്‍ പരിശോധനക്ക് വിധേയമാക്കുന്നത്. നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ച ശേഷം യുഎഇയിലേക്ക് കടന്ന കോണ്‍സുല്‍ ജനറല്‍ പിന്നെ കോണ്‍സുലേറ്റില്‍ തിരിച്ചെത്തിയിട്ടില്ല.

കോണ്‍സുല്‍ ജനറല്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കസ്റ്റംസ് പരിശോധിച്ചത്.

ഇവ യുഎഇയില്‍ എത്തിക്കാനായാണ് വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍ പരിശോധിക്കാതെ വസ്തുക്കളൊന്നും കൊണ്ടുപോകാനാകില്ലെന്ന് കസ്റ്റംസ് അറിയിച്ചു .ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കസ്റ്റംസ് അറിയിച്ചതിന് ശേഷമാണ് കേന്ദ്രത്തിന്റെ അനുമതിയോടെ ബാഗേജ് പരിശോധിക്കുന്നത്. അതെ സമയം പരിശോധന കസ്റ്റംസ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button