India

പ്രധാനമന്ത്രി ഫെബ്രുവരി 25 ന് പുതുച്ചേരിയിൽ

“Manju”

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25 ന് പുതുച്ചേരിയിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി പുതുച്ചേരിയിലെത്തുന്നത്. സന്ദർശന വേളയിൽ അദ്ദേഹം പുതുച്ചേരിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി പുതുച്ചേരിയിൽ എത്തുന്നത്. 2018 ഫെബ്രുവരിയിലാണ് അവസാനമായി അദ്ദേഹം പുതുച്ചേരി സന്ദർശിച്ചത്. പ്രധാനമന്ത്രി വരുന്നതിൽ ജനങ്ങളും പാർട്ടി അണികളും ഒരുപോലെ സന്തോഷത്തിലാണെന്നും പുതുച്ചേരി ബി ജെ പി പ്രസിഡന്റ് വി സാമിനാഥൻ അറിയിച്ചു.

നരേന്ദ്ര മോദിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് വേണ്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശത്തിന് പുതുച്ചേരിയിലെ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധമില്ലെന്നും സാമിനാഥൻ വ്യക്തമാക്കി.

Related Articles

Back to top button