IndiaLatest

പൊതുവിപണിയില്‍ കൊവിഡ് വാക്‌സിന്‍ എത്താന്‍ വൈകും

“Manju”

Image result for പൊതുവിപണിയില്‍ കൊവിഡ് വാക്‌സിന്‍ എത്താന്‍ വൈകും

ശ്രീജ.എസ്

ന്യൂഡല്‍ഹി :രാജ്യത്തെ പൊതുവിപണിയില്‍ കൊവിഡ് വാക്‌സിന്‍ എത്താന്‍ വൈകും. ഏപ്രില്‍ മാസവും ഇന്ത്യയിലെ പൊതുവിപണിയില്‍ കൊവിഡ് വാക്‌സിന്‍ എത്തില്ല. പൊതുവിപണിയില്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള തിരുമാനം കൈകൊള്ളുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി. രാജ്യത്ത് കൊവിഡ് വാക്‌സിനുകള്‍ പൊതുവിപണിയില്‍ ഏപ്രില്‍ മാസത്തോടെ എത്തും എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ വാക്‌സിനും ആയി ബന്ധപ്പെട്ട വിഷയം ഇടം പിടിക്കും എന്നായിരുന്നു കരുതപ്പെട്ടത്. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായി വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അടിയന്തിര ഉപയോഗത്തിന് ഉപരി പൊതു വിപണിയില്‍ വാക്‌സിന്‍ ലഭ്യമാക്കിയാല്‍ വാക്‌സിനേഷന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ ബാധിക്കും എന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് തിരുമാനം.

Related Articles

Back to top button