IndiaKeralaLatest

എന്തിനാണ് ഈ വഞ്ചന’; സമര പന്തലില്‍ കൃഷ്ണകുമാര്‍

“Manju”

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ നടനും ബിജെപി അംഗവുമായ കൃഷ്ണകുമാര്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ നേരിട്ടെത്തി കൃഷ്ണകുമാര്‍ സമരക്കാരോട് സംസാരിച്ചു. ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ യുവജനങ്ങളെ വഞ്ചിക്കുന്നതെന്ന് കൃഷ്ണകുമാര്‍ ചോദിച്ചു.

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എന്റെ കൊച്ചനുജന്മാരേയും അനുജത്തിമാരേയും കാണുന്നതിനായി അവരുടെ സമരമുഖത്ത് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍പോയി. അവരുമായി സംസാരിച്ചു. എന്തൊരു അനീതിയാണ്. കേരളത്തിലെ ലക്ഷകണക്കിന് യുവാക്കള്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്‌, ജോലി നല്‍കുമെന്ന സര്‍ക്കാരിന്റെ വാക്കും വിശ്വസിച്ച്‌ അവരുടെ യൗവനം പാഴായി പോകുന്നു. എന്തിനാണ് ഈ വഞ്ചന.’ എന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ മൂന്ന് ദിവസമായി സമരം നടക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

സമരസ്ഥലത്ത് ആത്മഹത്യ ഭീഷണി മുഴക്കിയ സിപിഒ റാങ്ക് ലിസ്റ്റിലുള്ള നാലുപേരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മണ്ണെണ്ണയുമായി സെക്രട്ടറിയേറ്റിന് മുന്നിലെ മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ കയറിയായിരുന്നു നാല് ഉദ്യോഗാര്‍ത്ഥികള്‍ ഭീഷണി മുഴക്കിയത്. സമരക്കാര്‍ എംജി റോഡിലൂടെ പ്രകടനം നടത്തുന്നതിനിടെയാണ് 4 പേര്‍ കെട്ടിടത്തിന്റെ ടെറസിലേക്ക് ഓടികയറിയത്.

Related Articles

Back to top button