KeralaLatestMalappuram

വിജയഭേരി മുഴക്കി വീണ്ടും മലപ്പുറത്തിന്റെ എസ്എസ്എൽസി ഫലം

“Manju”

 

എസ്എസ്എൽ സി .പരീക്ഷയിൽ മലപ്പുറം ജില്ലക്ക് വീണ്ടും ചരിത്ര വിജയം.
77685പേർ പരീക്ഷ എഴുതിയതിൽ 76633 പേർ ഉപരിപoന യോഗ്യത നേടി 98.65 ശതമാനം വിജയം
കഴിഞ്ഞ വർഷത്തേക്കാൾ (97.86%) 0.79ശതമാനം കൂടുതൽ . സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എല്ലാ വിഷയത്തിലും A+ ലഭിച്ച വിദ്യാർത്ഥികളും മലപ്പുറത്താണ്.6447 പേർ . കഴിഞ്ഞ വർഷം ഇത് 5970 പേർക്കായിരുന്നു.
2001 വരെ SSLC റിസൾട്ടിൻ്റെ കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും പുറകിലായിരുന്ന ജില്ലയായിരുന്നു. മലപ്പുറം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല, ഏറ്റവും കൂടുതൽ ഗവ.സ്കൂളുകളുള്ള ജില്ല, ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, തിങ്ങിനിറഞ്ഞ ക്ലാസ് റൂമുകൾ, വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പുറകിലായിരുന്ന മുൻ തലമുറ, ഇത്തരം നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് മലപ്പുറം ജില്ല മുന്നോട്ടു കുതിച്ചത്.2001 – 02 അധ്യായന വർഷം മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചു നടപ്പിലാക്കിയ വിജയഭേരി വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് ജില്ല മുന്നോട്ട് കുതിച്ചത്. ഇന്ന് സംസ്ഥാനത്ത് മികച്ച ജില്ലകളിലൊന്നാണ് മലപ്പുറം.
അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക പരിശീലനങ്ങൾ, പ്രയാസമുള്ള വിഷയങ്ങൾക്ക് കൈപുസ്തകങ്ങൾ, എല്ലാ സ്കൂളുകളിലും A+ ക്ലബ്ബുകൾ, പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പoന കേമ്പുകൾ, പരിഹാര ബോധന പ്രവർത്തനങ്ങൾ, ഗൃഹസന്ദർശനങ്ങൾ, മോട്ടിവേഷൻ ക്ലാസ്സുകൾ, പൊതുവിദ്യാഭ്യസ വകുപ്പ് മുന്നോട്ട് വെക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ശാക്തീകരണം,… എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ വിജയഭേരി പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടന്നു വരുന്നു. ഇത്തരം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ജില്ല മികവിൻ്റെ മേഖലകളിലേക്കുയർന്നത്.
മികച്ച വിജയത്തിനു പുറകിൽ പ്രവർത്തിച്ച അധ്യാപകർ, രക്ഷിക്കൾ, വിദ്യാർത്ഥികൾ എല്ലാ വിധ പിന്തുണാ സംവിധാനങ്ങളുമൊരുക്കിയ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.എ.പി.ഉണ്ണികൃഷ്ണനും, വിദ്യാഭ്യാസ സ്ഥിരസമിതി ചെയർമാൻ വി.സുധാകരനും ,വിജയഭേരി കോ-ഓഡിനേറ്റർ ടി.സലിം എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.

Related Articles

Back to top button