InternationalLatest

ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് കാനഡ

“Manju”

Image result for ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് കാനഡ

ശ്രീജ.എസ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് കാനഡ. ഇന്ത്യയുടെ വാക്‌സിന്‍ ആവശ്യപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു.

കൊറോണ പ്രതിരോധത്തിന് പുറമെ മറ്റ് ആനുകാലിക വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക രംഗം എന്നീ വിഷയങ്ങളില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരാനും ഇരുവരും തീരുമാനിച്ചു.

കാനഡയുടെ വാക്‌സിനേഷന്‍ സുഗമമായി നടക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ലോകം കൊറോണയ്ക്ക് മുന്നില്‍ പിടിച്ചു നിന്നെങ്കില്‍ അതിന് പിന്നില്‍ ഇന്ത്യയുടെ മെഡിക്കല്‍ രംഗവും സംഭരണ ശേഷിയും ഒപ്പം നരേന്ദ്ര മോദിയുടെ നേതൃപാടവവുമാണെന്ന് ട്രൂഡോ പറഞ്ഞു.

Related Articles

Back to top button