KeralaLatest

കുട്ടനാട് ജോസഫ് വിഭാഗത്തിന്; തീരുമാനം ഇന്ന്

“Manju”

തിരുവനന്തപുരം • ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകാൻ ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചേക്കും. 2016 ൽ മത്സരിച്ച ജേക്കബ് ഏബ്രഹാമിനെ വീണ്ടും മത്സരിപ്പിക്കാനാണു പി.ജെ. ജോസഫിന്റെ നീക്കം. യുഡിഎഫിൽ ഏകാഭിപ്രായമുണ്ടായാൽ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കാം. ഇന്നത്തെ യോഗത്തിലേക്കും ജോസ് കെ.മാണിക്കു ക്ഷണമില്ല.

ഇതോടെ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും (എം) യുഡിഎഫുമായുള്ള വഴിപിരിയലും അന്തിമമായേക്കും. ജോസിനെ യുഡിഎഫ് നേതൃത്വം അനൗദ്യോഗികമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ശുഭസൂചനകളൊന്നും ഇല്ല.

ഇരു കേരള കോൺഗ്രസുകളെയും ഒരുമിച്ചു മുന്നണിയിൽ കൊണ്ടുപോകുന്നത് അപ്രായോഗികവും മുന്നണിക്കു ദോഷകരവുമാണെന്ന ചിന്താഗതിയാണു ശക്തം. അതിനാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തഴഞ്ഞെങ്കിലും മുന്നണിക്കൊപ്പം നിൽക്കുന്ന ജോസഫിന് എല്ലാ പിന്തുണയും നൽകാനാണു യുഡിഎഫ് നീക്കം. രാവിലെ 10.30 ന് ഓൺലൈനിലാണു യുഡിഎഫ് യോഗം.

Related Articles

Back to top button