IndiaKeralaLatest

ഫാദര്‍ തോമസ് കോട്ടൂരും സിസ്‌റ്റര്‍ സെഫിയും ഹൈക്കോടതിയില്‍

“Manju”

കൊച്ചി: അഭയകേസില്‍ വിചാരണനടപടികള്‍ നീതിപൂര്‍വ്വമല്ലെന്നും ശിക്ഷ സ്‌റ്റേ ചെയ്യണമെന്നും ആവശ്യവുമായി ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് എം കോട്ടൂരും സിസ്‌റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിബിഐ കോടതിയുടെ ഉത്തരവിന് എതിരായി ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നതിനാല്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നീണ്ട 28 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇരുവരും കു‌റ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി ശിക്ഷിച്ചത്. എന്നാല്‍ ഈ നടപടികള്‍ നീതിപൂര്‍വമല്ലെന്ന് കാട്ടിയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഫാ.തോമസ് കോട്ടൂരിന്റെ അപ്പീല്‍ സ്വീകരിച്ച ഹൈക്കോടതി കേസിലെ വിധിയുമായി ബന്ധപ്പെട്ട് സിബിഐയ്‌ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button