IndiaKeralaLatest

റാഗിംങ്11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

“Manju”

കാസര്‍കോട്: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തല്‍ മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മംഗളൂരു ഉള്ളാള്‍ കനച്ചൂര്‍ മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ജൂനിയറായി എത്തിയ മലയാളി വിദ്യാര്‍ഥികളുടെ താടിയും മീശയും വടിപ്പിച്ചായിരുന്നു മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്.
ഫിസിയോതെറാപ്പി, നഴ്‌സിങ് വിദ്യാഥികളാണ് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട. കാസര്‍കോട്, മലപ്പുറം ജില്ലകളിലെ 11 വിദ്യാര്‍ഥികളാണ് ജൂനിയറായ അഞ്ച് പേരെ ക്രൂരമായി റാഗ് ചെയ്തത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി തുടര്‍ച്ചയായി റാഗ് ചെയ്തതിന് പിന്നാലെ ഇരയാക്കപ്പെട്ട കുട്ടികള്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവര്‍ റാഗ് ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ റാഗിങിനെ എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്‌

Related Articles

Back to top button