LatestThiruvananthapuram

സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ കെ.എസ്.യു മാർച്ചിൽ സംഘർഷം

“Manju”

തിരുവനന്തപുരം : സെക്രട്ടറിയറ്റിലേയ്ക്ക് നടത്തിയ കെ.എസ്.യു മാർച്ചിൽ സംഘർഷം. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കും കേരള സർവ്വകലാശാലയുടെ മാർക്ക് ദാനത്തിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

സംസ്ഥാന അദ്ധ്യക്ഷൻ കെഎം അഭിജിത്തിന്റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. പോലീസ് സെക്രട്ടറിയറ്റ് ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ മറികടന്നു പോകാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.

സെക്രട്ടറിയറ്റിലേയ്ക്ക് കടക്കാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി.

Related Articles

Back to top button