IndiaKeralaLatest

ദി​ഷ ര​വി​യു​ടെ അ​റ​സ്റ്റില്‍ വ്യാപക പ്ര​തി​ഷേ​ധം

“Manju”

ദി​ഷ ര​വി​യു​ടെ അ​റ​സ്റ്റില്‍ വ്യാപക പ്ര​തി​ഷേ​ധം
ന്യൂ​ഡ​ല്‍​ഹി: യു​വ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ദി​ഷ ര​വി​യു​ടെ അ​റ​സ്റ്റി​ല്‍ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച്‌ മു​ന്‍ പ​രി​സ്ഥി​തി മ​ന്ത്രി ജ​യ്‌​റാം ര​മേ​ഷ്, പി. ​ചി​ദം​ബ​രം, ശ​ശി ത​രൂ​ര്‍, പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി, സീ​താ​റാം യെ​ച്ചൂ​രി ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ഗ്രേ​റ്റ ടൂ​ള്‍ കി​റ്റ് കേ​സി​ലാ​ണ് ദി​ഷ ര​വി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം, ദി​ഷ ര​വി​യെ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യും.

ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ഡി​ഷ് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രേ​റ്റ തു​ന്‍​ബ​ര്‍​ഗി​ന്‍റെ ടൂ​ള്‍ കി​റ്റ് ട്വീ​റ്റാ​ണ് കേ​സി​ന് ആ​ധാ​രം. ക​ര്‍​ഷ​ക സ​മ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ അ​റി​യേ​ണ്ട​തും ചെ​യ്യേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് കി​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഈ ​കി​റ്റി​ന് പി​ന്നി​ല്‍ ഖാ​ലി​സ്ഥാ​നി അ​നു​കൂ​ല സം​ഘ​ട​നാ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യാ​ണ് ദി​ഷ ര​വി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Articles

Back to top button