Kerala

ചികിത്സാ നിരക്കിലെ ഭേദഗതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു

“Manju”

കൊച്ചി: കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രിയ്ക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സർക്കാർ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയിൽ നിന്ന് മുറികളെ ഒഴിവാക്കിയത് ഗൗരവകരമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു.

ആശുപത്രികൾക്ക് ചെറിയ ഇളവുകൾ അനുവദിക്കുന്നതിൽ തെറ്റില്ല. എന്നാൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് അവരുടെ ഇഷ്ടത്തിന് നിശ്ചയിക്കാമെന്ന സർക്കാർ തീരുമാനം ശരിയല്ലെന്ന് കോടതി പറഞ്ഞു. സർക്കാരിന്റെ ഉത്തരവ് കോടതിയെ മറികടന്നുള്ള നടപടിയാണ്. കോടതിയുടെ വിമർശനത്തിന് പിന്നാലെ ഉത്തരവിൽ അവ്യക്തകൾ ഉണ്ടെന്ന് സർക്കാർ സമ്മതിച്ചു. പിഴവ് തിരുത്താൻ ഒരാഴ്ച്ചത്തെ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

കൊറോണ ചികിത്സയിൽ മുറിവാടക നിരക്ക് ആശുപത്രികൾക്ക് നേരിട്ട് നിശ്ചയിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. വാർഡിലും ഐസിയുവിലും ചികിത്സയിൽ കഴിയുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അംഗങ്ങളിൽ നന്നും മാത്രം സർക്കാർ നേരത്തെ നിശ്ചയിച്ച നിരക്ക് ഈടാക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button