IndiaLatest

വാട്സ്‌ആപ്പിനെയും ടെലഗ്രാമിനേയും വെല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ ‘സന്ദേശ്’ ആപ്പ്

“Manju”

ന്യൂഡല്‍ഹി : വാട്സ്‌ആപ്പ്, ടെലഗ്രാം പോലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് പകരമായി നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ ‘സന്ദേശ്’ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്സ്‌ആപ്പിനെ പോലെ തയ്യാറാക്കിയ ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിംഗ് സിസ്റ്റം പരിഷ്‌കരിച്ചതാണ് സന്ദേശ്.

സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരു പോലെ ഉപയോഗിക്കാനാകും. വാട്സ്‌ആപ്പിനെ പോലെ തന്നെ സന്ദേശും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോട് കൂടിയ മെസേജിംഗ് ആപ്പാണ്. കൂടാതെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ അയക്കാന്‍ ഇത് ഉപയോഗിക്കാം. സര്‍ക്കാരിന്റെ ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റത്തില്‍ നിന്ന് സന്ദേശിന്റെ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കൂ. ആന്‍ഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവര്‍ത്തിക്കുക. ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പ്‌സ്റ്റോറില്‍ നിന്ന് സന്ദേശ് ഡൗണ്‍ലോഡ് ചെയ്യാം.

Related Articles

Back to top button