Uncategorized

അട്ടപ്പാടിയിൽ വീണ്ടും ഷിഗെല്ല : ഒന്നരവയസുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു

“Manju”

പാലക്കാട് : അട്ടപ്പാടിയിൽ ഒന്നരവയസുള്ള കുഞ്ഞിന് ഷിഗെല്ല സ്ഥിരീകരിച്ചു. അഗളി മേലേ ഊരിലെ ആദിവാസി ദമ്പതികളുടെ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിനെ പനിയും വയറിളക്കവും ബാധിച്ച് അട്ടപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഷിഗല്ല രോഗലക്ഷണങ്ങൾ പ്രകടമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.

കുഞ്ഞിന്റെ മാതാപിതാക്കൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Related Articles

Back to top button