IndiaKeralaLatest

ടിക്കറ്റ് എടുത്ത് യാത്ര മുടങ്ങിയവര്‍ക്ക് തുക തിരിച്ചു നല്‍കാതെ എയര്‍ ഇന്ത്യ

“Manju”

ദോ​ഹ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ല്‍ വി​മാ​ന​യാത്ര മുടങ്ങി പോയവര്‍​ ടി​ക്ക​റ്റ് തു​ക പൂ​ര്‍​ണ​മാ​യും മ​ട​ക്കി ന​ല്‍​ക​ണ​മെ​ന്ന ​ സു​പ്രീം​കോ​ട​തി വി​ധി മറികടന്ന് എ​യ​ര്‍ ഇ​ന്ത്യ. എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​രോ​ട്​ തു​ക മ​ട​ക്കി ന​ല്‍​കാ​നാ​വി​ല്ലെന്നാ​ണ്​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.
സ​ര്‍​വീസ്​ ചാ​ര്‍​ജ്​ ഈ​ടാ​ക്കാ​തെ യാ​ത്രാ തീ​യ​തി മാ​റ്റി ന​ല്‍​കാ​മെ​ന്നാണ് എയര്‍ ഇന്ത്യയുടെ നിലപാട്. മാത്രമല്ല, ഇങ്ങനെ മാ​റ്റി​യെ​ടു​ക്കു​ന്ന ദി​വ​സ​ത്തി​ലെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ അ​ധി​ക​മാ​ണെ​ങ്കി​ല്‍ ആ ​തു​ക യാ​ത്ര​ക്കാ​ര്‍ വ​ഹി​ക്ക​ണമെന്നും പറയുന്നു.
എയര്‍ ഇന്ത്യയുടെ നിലപാടിനെതിരെ വ്യാപകമായി പരാതി ഉയരുന്നുണ്ട്. ടിക്കറ്റ് മാറ്റി നല്‍കുന്ന തീയതിയില്‍ നിരക്ക് കു​റ​വാ​ണെ​ങ്കി​ല്‍ ആ ​തു​ക യാ​ത്ര​ക്കാ​ര്‍​ക്ക്​ തി​രി​ച്ചു​ന​ല്‍​കി​ല്ലെ​ന്നും കമ്ബനി പറയുന്നു. ​
ഇതിനു മറുപടിയായി കമ്ബനി പറയുന്നത് ത​ങ്ങ​ളു​ടെ റീ ​ഫ​ണ്ട്​ പോ​ളി​സി ഇ​താ​ണെ​ന്നും ഇ​ങ്ങ​നെ മാ​ത്ര​മേ ചെ​യ്യാ​ന്‍ ക​ഴി​യൂ എ​ന്നു​മാ​ണ്​. ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് എടുത്തവര്‍ക്ക് തു​ക തി​രി​ച്ചു​ന​ല്‍​കിയെന്നും പറയുന്നു. ഗ​ള്‍​ഫ്​​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​രാ​ണ്​ വ​ല​യു​ന്ന​ത്. ഓ​ണ്‍​ലൈ​നി​ല്‍ ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​രും ദു​രി​ത​ത്തി​ലാ​ണ്.

Related Articles

Back to top button