KeralaLatest

ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ ‘കാരുണ്യം’ ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

കോന്നി : ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ ശാന്തിഗിരി സാംസ്കാരിക ഡിവിഷനുകളായ ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ എന്നിവയുടെ നേതൃത്വത്തിൽ ‘കാരുണ്യം’ ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ക്യാമ്പ് ഉത്‌ഘാടനം ചെയ്തു.

പ്രസ്‌തുത ക്യാമ്പിൽ സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ആതുരശുശ്രുഷയും ആത്മബോധനവും അന്നദാനവും ആശ്രമത്തിന്റെ മുഖമുദ്രയാണെന്നും നമ്മുടെ കുറവുകളെ മനസിലാക്കി അത് പരിഹരിച്ചു ഗുണത്തെ മുന്നോട്ട് കൊണ്ടുപോകണം എന്നും സന്യാസി ശ്രേഷ്ഠർ ഓർമ്മപ്പെടുത്തി.

ബിജു.കെ, അജികുമാർ കെ.എസ് എന്നിവർ ആശംസ അർപ്പിച്ചു. സ്വാഗതം ശ്രീകാന്ത്.എം.വിയും, കൃതജ്ഞത ആതിര.എസും പറഞ്ഞു. ക്യാമ്പിൽ കുട്ടികൾക്കായി സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി, സജീവൻ എടക്കാടൻ എന്നിവർ ശാന്തിഗിരിയുടെ വളർച്ചയിൽ സാംസ്കാരിക പ്രവർത്തനത്തിന്റെ പങ്ക്, വ്യക്തിത്വവികസനം കുട്ടികളിൽ, വിഷരഹിത ആഹാര രീതികളും ജൈവകൃഷി പ്രോത്സാഹനവും എന്നീ വിഷയങ്ങളെക്കുറിച്ചു ക്ലാസുകൾ നടത്തി. കൂടാതെ വിവിധ കായിക മത്സരങ്ങൾ, ക്വിസ് മത്സരം, ക്രിസ്മസ് ആഘോഷം തുടങ്ങി അനവധി പ്രോഗ്രാമുകൾ ക്യാമ്പിൽ സംഘടിപ്പിച്ചു.

Related Articles

Back to top button