KeralaLatestThiruvananthapuram

പ്രതിദിന രോഗബാധിതരുടെ കാര്യത്തില്‍ കേരളം മൂന്നാമത്, സര്‍വ്വകക്ഷി യോഗം വിളിച്ച്‌ മുഖ്യമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ നിയന്ത്രണങ്ങളെയും മറികടന്ന് കൊവിഡ് പിടിമുറുക്കുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം പ്രതിദിന രോഗബാധിതരുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രതിദിന രോഗബാധ 7000 ത്തിന് മുകളിലാണ്.

വലിയ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണുള്ളതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാവുന്ന സാഹചര്യമാണെന്നും ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. നാളെ വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക.

രോഗവ്യാപനം അതിരൂക്ഷമായ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ജില്ലയില്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കാവൂവെന്ന് ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരില്ലാതിരിക്കുകയും ആശുപത്രികളും കൊവിഡ് സെന്‍ററുകളും നിറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.

Related Articles

Back to top button