India

പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം

“Manju”

പുതുച്ചേരി: പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനം. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെ വീണതിന് പിന്നാലെയാണ് പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. കേന്ദ്ര മന്ത്രിസഭയാണ് രാഷ്ട്രപതി ഭരണത്തിന് അനുമതി നൽകിയത്.

പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷം താത്പര്യം അറിയിക്കാത്തതോടെയാണ് പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്. ഏപ്രിൽ, മെയ് മാസത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം തുടരും.

കഴിഞ്ഞ ദിവസമാണ് പുതുച്ചേരിയിൽ നാരായണ സ്വാമി സർക്കാർ രാജി വെച്ചത്. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ ഉൾപ്പെടെ ആറ് എംഎൽഎമാർ നിയമസഭയിൽ നിന്നും രാജിവെച്ചതോടെയാണ് നാരായണ സ്വാമി സർക്കാർ രാജിവെച്ചത്. ആറ് അംഗങ്ങൾ രാജി വെച്ചതോടെ കോൺഗ്രസ് ഡിഎംകെ സഖ്യത്തിൽ എംഎൽഎമാരുടെ എണ്ണം 12 ആയി കുറഞ്ഞിരുന്നു. പ്രതിപക്ഷത്ത് 14 അംഗങ്ങളാണുള്ളത്.

Related Articles

Back to top button