IndiaKeralaLatest

കോവിഡ്: കൂടുതൽ സംസ്ഥാനങ്ങളിൽ കേരളത്തിലുള്ളവർക്ക് നിയന്ത്രണം കടുപ്പിക്കുന്നു

“Manju”

തിരുവനന്തപുരം : ആശങ്കയുണ്ടാക്കി കേരളത്തിലെ കൊറോണ വ്യാപനം കൂടുന്നു. രാജ്യത്തെ കൊറോണ രോഗബാധിത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് കേരളം നിൽക്കുന്നത്. സംസ്ഥാനത്ത് രോഗവ്യാപനം വർദ്ധിച്ചുവന്നതോടെ മറ്റ് സംസ്ഥാനങ്ങളും കേരളത്തെ ഒറ്റപ്പെടുത്തിക്കഴിഞ്ഞു. മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങൾ നേരത്തെതന്നെ കേരളത്തിലുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തമിഴ്‌നാടും പശ്ചിമ ബംഗാളും ഇപ്പോൾ കേരളത്തിലുള്ളവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്.

ജോലി വിദ്യാഭ്യാസം എന്നിവയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവരെ സംബന്ധിച്ച് ഇത് പ്രയാസകരമാണ്. ഒരോ തവണയും യാത്ര ചെയ്യുമ്പോൾ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയതോടെ യാത്രാചെലവിനേക്കാൾ ഉയർന്ന തുക ടെസ്റ്റിന് ചെലവാക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ആർടിപിസിആർ ടെസ്റ്റിന് 400 രൂപ മുതലാണ് നിരക്കെങ്കിൽ കേരളത്തിൽ അതിന് 1700 രൂപയാണ്.

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് ഇതര സംസ്ഥാനങ്ങളിലേയ്ക്ക് യാത്രചെയ്യുന്നതിനുള്ള നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. രോഗവ്യാപനം വർദ്ധിക്കാൻ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button