KeralaLatest

ലോക്സഭാ തെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയില്‍ 86 പത്രികകള്‍ തള്ളി

“Manju”

തിരുവനന്തപുരം: ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധനയില്‍ 86 പത്രികകള്‍ തള്ളി. സംസ്ഥാനത്ത് നിലവിലുള്ളത് 204 സ്ഥാനാര്‍ത്ഥികള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ അപരന്മാരായ ഫ്രാന്‍സിസ് ജോര്‍ജുമാരുടെ പത്രിക വരണാധികാരി തള്ളി. അപരന്മാരുടെ പത്രികയ്‌ക്കെതിരെ യു ഡി എഫ് ആണ് പരാതിയുമായി രംഗത്ത് വന്നത്.

രണ്ട് അപരന്മാരുടെ പത്രികയും തയ്യാറാക്കിയത് ഓരേ സ്ഥലത്ത് നിന്നാണെന്നും അതിലെ ഒപ്പുകല്‍ വ്യാജമാണെന്നുമായിരുന്നു യു ഡി എഫ് പരാതിയില്‍ സൂചിപ്പിച്ചിരുന്നത്. പരാതിയെ തുടര്‍ന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഹിയറിങ് നടത്തി. ഇതിനു ശേഷമാണ് അപരന്മാരുടെ പത്രിക തള്ളിയത്.

Related Articles

Back to top button