IndiaKeralaLatest

ഡി.ആര്‍.ഡി.ഒ യുടെ കോവിഡ് മരുന്ന് വിതരണം ഇന്നുമുതൽ

“Manju”

 

ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള മരുന്ന് കമ്ബനി ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച്‌ കേന്ദ്ര പ്രതിരോധ ഏജന്‍സി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് ഇന്നുമുതല്‍ ലഭ്യമാകും. ആദ്യ ഘട്ടമായി 10,000 ഡോസ് മരുന്ന് ഡല്‍ഹിയിലെ ചില ആശുപത്രികള്‍ക്ക് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് കൈമാറും. ചുരുക്കപ്പേരില്‍ 2-ഡി.ജി എന്ന 2-ഡിയോക്സി-ഡി-ഗ്ലൂകോസ് മരുന്നിന് ദേശീയ മരുന്ന് നിയന്ത്രണ സമിതി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മേയ്- ഒക്ടോബര്‍ ഘട്ടത്തില്‍ നടന്ന രണ്ടാംഘട്ട പരിശോധനയില്‍ കോവിഡ് രോഗികള്‍ക്ക് മരുന്ന് ആശ്വാസകരമാണെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയിലായ രോഗികള്‍ എളുപ്പം ഭേദമാകുന്നതായും ഓക്സിജന്‍ അളവ് വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരുന്നിലെ കൃത്രിമ ഗ്ലൂക്കോസ് കണിക വൈറസിന് വഴിമുടക്കുന്നതാണ് കാരണം.
പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തോടൊപ്പമാണ് കഴിക്കേണ്ടത്. റെംഡെസിവിര്‍, ഇവെര്‍മെക്റ്റിന്‍, പ്ലാസ്മ ചികിത്സ, സ്റ്റിറോയ്ഡുകള്‍ എന്നിങ്ങനെ പലതൂം ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും
കോവിഡിനെതിരെ ലോകത്ത് ഇപ്പോഴും കൃത്യമായ മരുന്ന് വികസിപ്പിച്ചിട്ടില്ല.
പ്രതിദിനം മൂന്നു ലക്ഷത്തിനു മുകളിലാണ് രാജ്യത്ത് രോഗബാധ. മരണം 4,000 നു മുകളിലും. രണ്ടാം തരംഗം ഇനിയും കുറവു കാണിക്കാത്ത സാഹചര്യത്തില്‍ പുതിയ മരുന്ന് പ്രതീക്ഷ പകരുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button