IndiaLatestMotivationSports

ചെറുപ്പക്കാര്‍ സാങ്കേതിക വിദ്യകള്‍ പഠിക്കേണ്ടത് ഹോക്കിയിലെന്ന് ഭാരത് ചേത്രി

“Manju”

ശ്രീജ.എസ്

രാജ്യത്തെ ചെറുപ്പക്കാരായ കളിക്കാര്‍ ചെറുപ്രായത്തില്‍ തന്നെ കായികരംഗത്തെ ശരിയായ സാങ്കേതിക വിദ്യകള്‍ പഠിക്കേണ്ടതുണ്ടെന്നും വളര്‍ന്നുവരുമ്പോള്‍ അവര്‍ പഠിച്ചേക്കാവുന്ന അടിസ്ഥാന സാങ്കേതിക വിദ്യകള്‍ ശരിയാക്കുകയോ നവീകരിക്കുകയോ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഭാരത് ചേത്രി പറഞ്ഞു.

ഒരു മുന്‍ കളിക്കാരനെന്ന നിലയില്‍, ഈ കായികരംഗത്ത് വിജയിക്കാന്‍ ശരിയായ സാങ്കേതികത ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് മനസ്സിലാക്കുന്നു. ഞാന്‍ ഒരു ഗോള്‍കീപ്പറായിരുന്നു, മികവ് പുലര്‍ത്താനുള്ള അടിസ്ഥാനകാര്യങ്ങള്‍ പഠിച്ചത് ഞങ്ങള്‍ക്ക് വളരെ പ്രധാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ദശകത്തിലേറെക്കാലം ഇന്ത്യയെ പ്രതിനിധീകരിച്ച ചെത്രി ദേശീയ വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി. അടുത്ത കാലത്തായി പുരുഷ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button