HealthIndiaInternational

പരമ്പരാഗത വൈദ്യശാസ്ത്രം പ്രോത്സാഹിപ്പിക്കാൻ തായ്‌വാന് ഇന്ത്യയുടെ പിന്തുണ

“Manju”

ന്യൂഡൽഹി : പരമ്പരാഗത വൈദ്യ ശാസ്ത്രം ശക്തിപ്പെടുത്താൻ തായ്‌വാന് പിന്തുണയുമായി ഇന്ത്യ. പരമ്പരാഗത വൈദ്യ ശാസ്ത്രത്തിൽ സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യ തായ്‌വാന് വൻ തുക സംഭാവന നൽകി. 1.5 മില്യണാണ് ഇന്ത്യ തായ്‌വാനിലെ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് മെഡിസിന് നൽകിയത്.

ആദ്യമായാണ് ഒരു രാജ്യം തായ്‌വാന് പരമ്പരാഗത വൈദ്യശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനായി സഹായം നൽകുന്നത്. ഇതിലൂടെ ഇന്ത്യയും തായ്‌വാനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി തായ്‌വാൻ പ്രതിനിധികൾ ദക്ഷണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത വൈദ്യശാത്ര മേഖലയുടെ വിനിമയം പ്രോത്സാഹിപ്പിച്ചുവരുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യയിൽ നിന്നും രാജ്യത്തിന് ശക്തമായ പിന്തുണ ലഭിക്കുന്നത്. മേഖലയിൽ തായ്‌വാൻ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്. ചൈനീസ് വൈദ്യ വിഭാഗവുമായി പാരമ്പരഗാത വൈദ്യശാസ്ത്രത്തിന്റെ വിനിമയത്തിനായി തായ്‌വാനിൽ ഇന്ത്യ ആയുഷ് ഇൻഫർമേഷൻ സെൽ സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Back to top button