India

‘ട്രാക്ടറുകൾ തയ്യാറാക്കിക്കൊള്ളൂ, ഡൽഹിയിലേയ്ക്ക് എത്തേണ്ടി വരും’;  രാകേഷ് ടികായത്

“Manju”

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരായ പ്രതിഷേധങ്ങളെ വീണ്ടും അക്രമത്തിലേയ്ക്ക് എത്തിക്കാനൊരുങ്ങി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. പ്രതിഷേധക്കാർ ട്രാക്ടറുകൾ തയ്യാറാക്കി വെക്കണമെന്നും ഏത് നിമിഷവും ഡൽഹിയിലേയ്ക്ക് വരേണ്ടിവരുമെന്നും ടികായത് പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കവെയാണ് ടികായത് ഇക്കാര്യം വ്യക്തമാക്കിയത്.

‘എല്ലാ കർഷകരും ജോലി ചെയ്യണം. ഇതിനൊപ്പം തന്നെ ട്രാക്ടറുകൾ തയ്യാറാക്കിവെക്കുകയും വേണം. ഏത് നിമിഷം വേണമെങ്കിലും ഡൽഹിയിലേയ്ക്ക് എത്താൻ ആവശ്യമായ എണ്ണ ട്രാക്ടറുകളിൽ ഉണ്ടാകണം. ഞങ്ങളോട് ചോദിക്കാതെയാണ് നിയമങ്ങൾ പാസാക്കിയത്. വിശപ്പിനെ കച്ചവടമാക്കാൻ ഞങ്ങൾ അനുവദിക്കില്ല’. ടികായത് പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. മാർച്ച് 24 വരെയുള്ള പരിപാടികൾ ഇതിനോടകം തന്നെ തയ്യാറായിട്ടുണ്ട്. ഒരു ലോക്കറിനുള്ളിൽ ഭക്ഷ്യധാന്യങ്ങൾ പൂട്ടിവെക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ഇത് രാജ്യത്തിന്റെ മുഴുവൻ പ്രശ്‌നമാണെന്നും ടികായത് ആരോപിച്ചു. അടുത്തിടെ രാജസ്ഥാനിലെത്തിയ ടികായത് പാർലമെന്റിലേയ്ക്ക് 40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തി റാലി നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

Related Articles

Back to top button