KeralaKozhikodeLatest

കിണറ്റില്‍ വീണ ആടിനേയും ആളേയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

“Manju”

വി.എം.സുരേഷ്കുമാർ

വടകര: കിണറ്റില്‍ വീണ ആടിനേയും എടുക്കാനിറങ്ങിയ ആളേയും ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. പുറമേരി പഞ്ചായത്ത് അരൂരിലെ പടിഞ്ഞാറക്കണ്ടി ജ്യോതി കുമാറിന്റെ കിണറ്റിലാണ് അയല്‍വാസിയായ ഗുരുക്കള്‍കണ്ടി പൊക്കന്റെ ആട് വീണത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം ഏറെ വെള്ളമുള്ള കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഉടമസ്ഥനായ പൊക്കൻ (61) കിണറിലിറങ്ങുകയായിരുന്നു. വെള്ളത്തിൽ മുങ്ങിത്താണ ആടിനെ പൊക്കൻ ഏറെ ഏറെ നേരം കൈകളിൽ ഉയർത്തി പിടിക്കുകയായിരുന്നു. ആടിനെയും പൊക്കനെയും കരയ്ക്ക് കയറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിഫലമായതോടെ ചേലക്കാട് ഫയർ ഫോഴ്സിൽ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സീനിയര്‍ ഫയര്‍മാന്‍ രാമദാസിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തുകയായിരുന്നു. ആര്‍.ദീപക്, ആര്‍.എന്‍.രനീഷ്, പി.എം.വിജേഷ്, കെ.പി.ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

Related Articles

Back to top button