IndiaLatest

തടവുകാര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന് സുപ്രീം കോടതി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : കോവിഡ് കാലത്ത് തടവുകാര്‍ക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് കൊറോണ നിയന്ത്രണവിധേയമാണെന്നും തടവുകാര്‍ക്ക് ജയിലിലേക്ക് മടങ്ങാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്നവരോട് 15 ദിവസത്തിനുള്ളില്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി .

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ 2318 വിചാരണ തടവുകാര്‍ക്ക് ജാമ്യം റദ്ദാക്കപ്പെടും . കോവിഡ് കാലത്ത് ജയിലിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ക്ക് ലഭിച്ച ജാമ്യം കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സന്നദ്ധ സംഘടന ആയ നാഷണല്‍ ഫോറം ഓണ്‍ പ്രിസണ്‍ റിഫോംസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
ഡല്‍ഹി ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ ജയിലുകളില്‍ വീണ്ടും തിരക്ക് ഉണ്ടാകുമെന്നും അത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

അതെ സമയം രാജ്യത്ത് ഏറെക്കുറെ കോവിഡ് നിയന്ത്രണ വിധേയമായതിനാല്‍ ഈ വാദം നിലനില്‍ക്കില്ല എന്ന് ജസ്റ്റിസുരായ എല്‍ നാഗേശ്വര്‍ റാവു, രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്തെ ജയിലുകളിലെ തിരക്കും സ്ഥലപരിമിതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി തടവുകാര്‍ക്കാണ് ജാമ്യം ലഭിച്ചത് .

Related Articles

Back to top button