IndiaLatest

ഗായിക ബോംബെ ജയശ്രീയെ ആശുപത്രിയില്‍

“Manju”

ലണ്ടന്‍: പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രിയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഗായികയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് റിപ്പോര്‍ട്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായികയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് വൈകിട്ട് ലിവര്‍ പൂള്‍ യൂണിവേഴ്സിറ്റിയില്‍ ബോംബെ ജയശ്രീ സംഗീത കച്ചേരി അവതരിപ്പിക്കേണ്ടതായിരുന്നു. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നല്‍കിയ സംഗീതജ്ഞയാണ് ബോംബെ ജയശ്രീ എന്ന ജയശ്രീ രാമനാഥന്‍. ദൂരദര്‍ശനിലേയും റേഡിയോയിലേയും നിത്യ സാന്നിധ്യമാണ്‌. ബോംബെ സര്‍‌വ്വകലാശാലയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ ബിരുദമെടുത്ത ജയശ്രീ പഠനകാലത്ത് തന്നെ മികവുറ്റ കലാകാരിയെന്ന നിലയ്ക്ക് ധാരാളം പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. സംഗീത അദ്ധ്യാപകരായ എന്‍.എന്‍. സുബ്രമണ്യത്തിന്റെയും സീത സുബ്രമണ്യത്തിന്റെയും മകളാണ്.

Related Articles

Back to top button