Latest

ഫേസ്ബുക്കിലൂടെ ഇന്ത്യന്‍ സൈനികരെ അധിക്ഷേപിച്ചു, യുവാവ് അറസ്റ്റില്‍

“Manju”

ആലപ്പുഴ: സോഷ്യല്‍ മീഡിയ വഴി രാജ്യവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കാശ്മീര്‍ കുപ്വാര സ്വദേശി മുഹമ്മദ് ജാഫര്‍ (ഷാ) ആണ് പിടിയിലായത്. ആലപ്പുഴയിലെ മുഹമ്മയില്‍വച്ചാണ് ഇരുപത്തിനാലുകാരനായ ജാഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന.

ഇയാളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ജാഫര്‍ ഒരു റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ മുഹമ്മയില്‍ എത്തിയത്. 2019 ലായിരുന്നു പ്രതി ദേശവിരുദ്ധ സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സ്വതന്ത്ര്യ കാശ്മീരിനായുള്ള പോസ്റ്റുകളും, ഇന്ത്യന്‍ സൈനികരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങളും, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആശംസ നല്‍കുന്ന ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു.

Related Articles

Back to top button