Kerala

കിഫ്ബിക്കെതിരായ ഇഡി നീക്കം; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരെ നടപടി സ്വീകരിച്ചതിനാണ് ഇഡിക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. കിഫ്ബിക്കെതിരായ ഇഡി നീക്കം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചു.

കിഫ്ബി സിഇഒ കെ എം എബ്രഹാമിനും ഡെപ്യൂട്ടി മോനേജിംഗ് ഡയറക്ടർ വിക്രം ജിത്ത് സിംഗിനും എൻഫോഴ്സ്മെന്റ് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. വെള്ളിയാഴ്ച്ച ഹാജരാകണമെന്നാണ് കെ എം എബ്രഹാമിനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തത്. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനാലാണ് കിഫ്ക്കെതിരെ ഇഡി നടപടി സ്വീകരിച്ചത്.

Related Articles

Back to top button