India

ഔറംഗസീബ് ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിച്ചെന്ന പാഠഭാഗം തെറ്റ് ; നീക്കം ചെയ്യണമെന്ന് വിവരാവകാശ പ്രവർത്തകൻ

“Manju”

ന്യൂഡൽഹി : മുഗൾ ഭരണാധികാരി ഔറംഗസേബിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ. ഇക്കാര്യം ആവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസച്ച് ആന്റ് ട്രെയിനിംഗ് (എൻസിഇആർടി) വിഭാഗത്തിന് നോട്ടീസ് നൽകി. ഭരണ കാലത്ത് ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഔറംഗസേബ് ധനസഹായം നൽകിയെന്നാണ് പാഠപുസ്തകത്തിലുൾപ്പെടുത്തിയിട്ടുള്ളത്.

വിവരാവകാശ പ്രവർത്തക തപീന്ദർ സിംഗാണ് എൻസിഇആർടിയ്ക്ക് നോട്ടീസ് നൽകിയത്. പ്ലസ് ടു വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ചരിത്ര പുസ്തകത്തിലാണ് ഔറംഗസേബിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പാഠപുസ്തകത്തിലെ തെറ്റായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിവരങ്ങൾക്ക് ആധാരമായ തെളിവുകൾ ഉണ്ടോയെന്ന് ആരാഞ്ഞ് സിംഗ് വിവരാവകാശ നോട്ടീസ് നൽകിയിരുന്നു. വ്യക്തമായ തെളിവുകളില്ലെന്ന് മറുപടി ലഭിച്ചതോടെയാണ് നിയമപരമായ നീക്കം.

പാഠപുസ്തകത്തിന്റെ 234ാം പേജിലാണ് ഔറംഗസേബിനെക്കുറിച്ചുള്ള പരാമർശമുള്ളത്. ഭരണ കാലത്ത് ആരാധനാലയങ്ങളുടെ നിർമ്മാണത്തിനും, പുനരുദ്ധാരണത്തിനുമായി ധനസഹായം നൽകിയിട്ടുണ്ട്. യുദ്ധത്തിൽ ക്ഷേത്രങ്ങൾ തകർത്തെങ്കിലും പിന്നീട് പുനർനിർമ്മിക്കാനായി സഹായം നൽകിയെന്നുമാണ് പാഠപുസ്തകത്തിൽ പറയുന്നത്.

Related Articles

Back to top button