KeralaLatest

ആരോഗ്യമന്ത്രിയ്ക്ക് ഒരു തുറന്ന കത്ത്

“Manju”

കുണ്ടറ (കൊല്ലം) : ബ്ലഡ് ഡൊണേഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട്  എടുക്കേണ്ട
അടിയന്തിര നടപടികളെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് വേണുവിന്റെ തുറന്ന കത്ത്.  സോഷ്യൽ മീഡിയ വഴി എഴുതിയിട്ടുള്ള ആവശ്യങ്ങൾ തന്നെയാണ് വേണുവിന് മന്ത്രിയോട് പറയുവാനുള്ളത്.

കത്തിന്റെ പൂർണ്ണരൂപം :

ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് അറിയുന്നതിന്,

ഓപ്പറേഷൻ തീയേറ്ററുകൾ ഉള്ള എല്ലാ ഹോസ്പിറ്റലുകളിലും ബ്ലഡ് ബാങ്ക് നിർബന്ധമാക്കുക, മെഡിക്കൽ കോളേജുകൾ, ആർ. സി. സി, ജില്ലാ ആശുപത്രികൾ, എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ രക്തദാതാക്കളിൽ നിന്നും രക്തം എടുക്കുന്ന സമയം 24 മണിക്കൂറും ആക്കുക. അപകടങ്ങൾക്കും രക്താവശ്യങ്ങൾക്കും കൃത്യമായ സമയമോ അവധി ദിവസങ്ങളോ ഇല്ല എന്നതാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഞാൻ അറിയിക്കുന്നത്.

കുറെ വർഷങ്ങളായി ഈ ഒരു നിർദ്ദേശം സോഷ്യൽ മീഡിയ വഴിയും അല്ലാതെയും അധികാരികളുടെ മുന്നിൽ എത്തിക്കുവാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എങ്കിലും ഇതുവരെയും ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായിട്ടില്ല എന്നത് വളരെ ഖേദകരമായ ഒരു കാര്യമാണ്. കഴിഞ്ഞ ഏഴു വർഷത്തെ രക്തദാന പ്രവർത്തന മേഖലയിൽ നിന്നും എനിക്കുണ്ടായിട്ടുള്ള നിരവധി അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം അറിയിക്കുവാൻ തീരുമാനിച്ചത്. ഇനിയെങ്കിലും ഇതിനൊരു പരിഹാരം കാണുവാൻ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്കും സർക്കാരിനും കഴിയുമെന്ന് പ്രതീഷിക്കുന്നു.

എന്ന്
വേണുകുമാർ കെ.എസ്.
വേണു ബ്ലഡ് ഡൊണേഷൻ
കുണ്ടറ, കൊല്ലം. Ph: 9544255222

Related Articles

Back to top button