KeralaLatest

ഷിഗെല്ല രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യത

“Manju”

കോട്ടാംപറമ്പില്‍ രണ്ടാം ഘട്ട ഷിഗെല്ല വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി  പഠന റിപ്പോര്‍ട്ട് | Possibility for Second phase shigella kozhikode Study  report

ശ്രീജ.എസ്

കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല പടര്‍ന്ന കോട്ടാംപറമ്പില്‍ രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോട്ടാംപറമ്പില്‍ വെള്ളത്തിലൂടെ തന്നെയാണ് ഷിഗെല്ല പടര്‍ന്നതെന്നും അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോട്ടാം പറമ്പിലെ 11 വയസുകാരന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്കായിരുന്നു ഷിഗെല്ലാ രോഗ ലക്ഷണങ്ങള്‍ കണ്ടെത്. ഇതില്‍ ഈ 11 വയസുകാരന്‍ ഉള്‍പ്പടെ 7 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇവിടെ നടത്തിയ പഠനത്തില്‍ രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

മരണ വീട്ടില്‍ വിതരണം ചെയ്ത വെള്ളത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. ഈ മേഖലയില്‍ നിരന്തരമായ ശുചീകരണം വേണമെന്നും വീണ്ടും രോഗം റിപ്പോര്‍ട്ടുചെയ്യാനുള്ള സാധ്യതയുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button