KeralaLatest

രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും

“Manju”

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ മേഖലാ പ്രദർശനം തിരുവനന്തപുരത്തു  സമാപിച്ചു

ശ്രീജ.എസ്

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടന്‍ പതിപ്പ് ഇന്ന് സമാപിക്കും. ഫെബ്രുവരി 10നു തിരുവനന്തപുരത്ത് ആരംഭിച്ച മേളയാണ് കൊച്ചി, കണ്ണൂര്‍ പതിപ്പുകള്‍ക്കു ശേഷം പാലക്കാട് സമാപിക്കുന്നത്. കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണു നാലിടങ്ങളില്‍ മേള നടത്തിയത്.

വിവിധ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയതും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചതുമായ ചിത്രങ്ങള്‍ ഉള്‍പ്പടെ 80 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ വൈഫ് ഓഫ് എ സ്‌പൈ, ദ മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍, ക്വാ വാഡിസ് ഐഡ, ഡിയര്‍ കോമ്രേഡ്‌സ്, റോം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷക ഹൃദയം കവര്‍ന്നു. ചുരുളി, ഹാസ്യം , ബിരിയാണി തുടങ്ങിയ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.

വൈകിട്ട് ആറിന് പ്രിയാ തിയേറ്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. അക്കാദമി ചെയര്‍മാന്‍ കമല്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ സിബിമലയില്‍, വി.കെ ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

Related Articles

Back to top button