KeralaLatest

ശശികല നായര്‍ ആദായനികുതി കമ്മിഷണര്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണറായി ശശികല നായര്‍ ചുമതലയേറ്റു. കേരളത്തില്‍ ഈ പദവിയിലെത്തുന്ന ആദ്യവനിതയാണ് തിരുവനന്തപുരം സ്വദേശിനിയായ ശശികല.

കേന്ദ്ര ധനകാര്യ, പെട്രോളിയം, പ്രതിരോധ മന്ത്രാലയങ്ങളില്‍ സുപ്രധാനമായ പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി ഫിനാന്‍സ് അഡ്വൈസറായിരുന്നു. നാവിക സേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും ആയുധ വാങ്ങല്‍ ഉള്‍പ്പടെ സ്വദേശ, വിദേശ ഇടപാടുകളില്‍ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ചെന്നൈ, മുംബയ്, ഗോവ എന്നിവിടങ്ങളില്‍ ആദായ നികുതി വകുപ്പില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിവാദമായ പല നികുതിവെട്ടിപ്പുകള്‍ക്കെതിരെയും നടപടികള്‍ എടുത്തിട്ടുണ്ട്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ചീഫ് വിജിലന്‍സ് കമ്മിഷണറായും പ്രവര്‍ത്തിച്ചു. 1983ല്‍ ഐ.പി​.എസ് ലഭി​ച്ചെങ്കി​ലും ഐ.ആര്‍.എസാണ് തി​രഞ്ഞെടുത്തത്. തി​രുവനന്തപുരം യൂണി​വേഴ്സി​റ്റി​ കോളേജി​ല്‍ നി​ന്ന് എം.എസ്.സി​ പാസായി​. ബി​ര്‍മിംഗ്ഹാം യൂണി​വേഴ്സി​റ്റി​യി​ല്‍ നി​ന്ന് എം.ബി​.എയും നേടി​യി​ട്ടുണ്ട്.

Related Articles

Back to top button