KannurKeralaLatestMalappuram

കൊയിലാണ്ടിയില്‍ ചുമര്‍ തുരന്ന് ജ്വല്ലറിയില്‍ മോഷണം

“Manju”

സിന്ധുമോള്‍ ആര്‍

കൊയിലാണ്ടി: നഗരത്തിലെ ജ്വല്ലറിയില്‍ ചുമര്‍ തുരന്ന് മോഷണം. ദേശീയപാതയിലെ മഹാരാഷ്ട്ര സ്വദേശി ഇമ്മത്ത് സേട്ടുവിന്റെ സന്തോഷ് ജ്വല്ലറിയിലാണ് മോഷണം. സമീപത്തെ മോഹന്‍ ബുക്ക് ഡിപ്പോയുടെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കകത്ത് കടന്നത്. എന്നാല്‍ സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ മോഷ്ടാക്കള്‍ക്ക് തുറക്കാന്‍ കഴിയാത്തത് കൊണ്ട് കാര്യമായതൊന്നും ലഭിച്ചില്ല. . കടയിലെ മേശയിലുണ്ടായിരുന്ന മുക്കാല്‍ പവനോളം സ്വര്‍ണം മാത്രമാണ് മോഷ്ടക്കള്‍ക്ക് ലഭിച്ചത്. കാലത്ത് 11 മണിയോടെയാണ് സംഭവം അറിയുന്നത്. കൊയിലാണ്ടി പോലീസ്, ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്പി ആര്‍.ഹരിദാസ്, എസ്‌ഐ കെ.രാജേഷ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. സംഭവത്തെ തുടര്‍ന്ന് പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് കുതിരവട്ടത്ത് നിന്ന് തടവ് ചാടിയവരാണോ ഇതിന് പിന്നിലെന്ന്‌ സംശയിക്കുന്നതായി പോലീസ് പറഞ്ഞു

Related Articles

Back to top button