കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സംസ്ഥാനത്തെ മുന്നണികള്‍ക്ക് വെല്ലുവിളിയായി ട്വന്റി 20. നടന് ശ്രീനിവാസന് സംവിധായകന് സിദ്ധിഖ്, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.ജെ ജോസഫിന്റെ മരുമകന് ജോ ജോസഫ് തുടങ്ങിയവര്‍ ട്വന്റി 20ക്ക് പരസ്യ പിന്തുണയറിയിച്ചു.
ശ്രീനിവാസനും ചിറ്റിലപ്പള്ളിയും സിദ്ധിഖും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ചു. പകരം ഉപദേശ സമിതി അംഗങ്ങളാകും. ട്വന്റി 20ക്ക് പരസ്യ പിന്തുണയുമായി ആദ്യമെത്തിയത് നടന് ശ്രീനിവാസനാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍ ട്വന്റി 20യില്‍ പ്രതീക്ഷയുണ്ടെന്നും ശ്രീനിവാസന് പ്രതികരിച്ചു.
ബിജെപിയില്‍ അംഗത്വമെടുത്ത ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യില്‍ അംഗത്വമെടുത്തിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടാണ് അവര്‍ക്ക് ബിജെപിയില്‍ പോകേണ്ടി വന്നതെന്നും ശ്രീനിവാസന് വ്യക്തമാക്കി.