IndiaKeralaLatest

കോവിഡ് രണ്ടാം തരംഗം മെയ് അവസാനം വരെ തുടരും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്. സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം 7% വരുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ വ്യക്തമാക്കി. പ്രതിദിനം 7% വരെ വര്‍ധനവ് ഉണ്ടായാല്‍ പ്രതിദിനം ഏകദേശം മൂന്ന് ലക്ഷം കേസുകള്‍ ഉണ്ടായേക്കുമെന്നും അദേഹം ചുണ്ടിക്കാട്ടി. രണ്ടാം തരംഗം എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ്. എന്നാല്‍ അവ മാരകമാണെന്ന് പറയാനാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്ത് വാക്‌സിന്‍ ക്ഷാമം ഉണ്ടാകില്ലെന്നും, സീറം ഇന്‍സ്റ്റിറ്റ്യൂട്ടന് പ്രതിമാസം 50-60 ദശലക്ഷം ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും ഭാരത് ബയോടെക് പ്രതിമാസം 20-30 ദശലക്ഷം ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button