IndiaLatest

സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തില്‍: പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി| കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ മാത്രമല്ല സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരുവശത്ത് ഇന്ത്യ ആഗോള മഹാമാരിക്കെതിരേ ശക്തമായ പോരാട്ടത്തിലാണ്. ജനങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കണം, സമ്പദ് വ്യവസ്ഥയുടെ ആരോഗ്യവും വര്‍ധിപ്പിക്കണമെന്ന് ഗ്ലോബല്‍ ഇന്ത്യാ വീക്ക് പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ആഗോള അതിജീവന കഥയില്‍ ഇന്ത്യ പ്രധാന പങ്ക് വഹിക്കുമെന്നും എല്ലാ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശക്തമായ ചരിത്രമാണ് രാജ്യത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് പുനുജ്ജീവനത്തെ കുറിച്ച്‌ സംസാരിക്കുന്നത് സ്വഭാവികമാണ്. ഇന്ത്യയെയും ആഗോള പുനരീജിവനത്തെയും ബന്ധിപ്പിക്കുന്നത് സാധരണയാണ്.

Related Articles

Back to top button