KeralaLatestThiruvananthapuram

പണിമൂല ദേവീക്ഷേത്രത്തിലെ ഗോദാന ചടങ്ങ് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വ്വഹിച്ചു.

“Manju”

 

പോത്തന്‍കോട് : പണിമൂല ദേവീക്ഷേത്രത്തില്‍ നടന്ന ഗോദാന ചടങ്ങ് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വ്വഹിച്ചു. ഗോമാതാവിനെ ദാനം ചെയ്യുന്ന കര്‍മ്മം നറുക്കെടുപ്പിലൂടെയാണ് നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പണിമൂല ക്ഷേത്രത്തിലെ ഉത്സവം ഇക്കൊല്ലം ക്ഷേത്രചടങ്ങുകളില്‍ മാത്രം ഒതുക്കുകയായിരുന്നു. ക്ഷേത്രത്തില്‍ ദാനമായി ലഭിച്ച പശുവിനെ ദാനം ചെയ്യുന്നകര്‍മ്മത്തിന്റെ നറുക്കെടുപ്പും വിജയികള്‍ക്ക് ഗോദാനവും നടന്നു. പൌരാണിക കാലം മുതല്‍ പശുവിനെ മനുഷ്യനോളം തന്നെ പ്രാധാന്യം നല്‍കി ആര്‍ഷ ഭാരത സംസ്കാരത്തില്‍ മാനിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നതായും ഗോദാനം പുണ്യകര്‍മ്മമായികരുതിയിരുന്നതായും സ്വാമി പറഞ്ഞു. ആധുനീക കാലത്തും ഇതൊക്കെ അന്യം നിന്നുപോകാതെ നടക്കുന്നത് ഇത്തരം ആചാര അനുഷ്ഠാനങ്ങളിലാണെന്നും സ്വാമി അനുസ്മരിച്ചു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. അനില്‍കുമാര്‍., ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ആര്‍ ശിവന്‍കുട്ടി നായര്‍, പ്രസിഡന്റ് ഗോപിമോഹന്‍, ക്ഷേത്രം മേല്‍ശാന്തി കൃഷ്ണപ്രസാദ്, ജോയിന്റ് സെക്രട്ടറി വിജയകുമാരന്‍ നായര്‍, പണിമൂല എന്‍.എസ്.എസ്. കരയോഗം യൂണിറ്റ് സെക്രട്ടറി രവീന്ദ്രന്‍ നായര്‍., ക്ഷേത്രം വൈസ് പ്രസിഡന്റ് നാരായണന്‍ നായര്‍., ഖജാന്‍ജി മണികണ്ഠന്‍ നായര്‍, എടത്തറ ഭാസി എന്നിവര്‍ പങ്കെടുത്തു. 45 പേര്‍ ഗോദാനത്തില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഗോമാതാവിനെ ലഭിച്ചത് ആര്‍.രവീന്ദ്രന്‍ നായര്‍ക്കാണ്. പശുവിനെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത് ക്ഷേത്രം മുന്‍ ഖ‍ജാന്‍ജി പരേതനായ രവീന്ദ്രന്‍ നായരുടെ മകനായ ബോലഗോപാലനാണ്.

ഫോട്ടോ ക്യാപ്ഷന്‍ : സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നറുക്കെടുപ്പില്‍ വിജയിച്ച രവീന്ദ്രന്‍ നായര്‍ക്ക് ഗോമാതാവിനെ കൈമാറുന്നു. ക്ഷേത്രം ഭാരവാഹികള്‍ സമീപം.

Related Articles

Back to top button