Entertainment

ഇന്ത്യൻ സൈന്യത്തിന് നന്ദി: ഉറി ബേസ് ക്യാമ്പ് സന്ദർശിച്ച് വിക്കി കൗശൽ

“Manju”

ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉറി. ഈ ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും പ്രശസ്തനായ താരമാണ് വിക്കി കൗശൽ. ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ കശ്മീരിലെ ഉറി ബേസ് ക്യാമ്പ് സന്ദർശിച്ചിരിക്കുകയാണ് താരം. വിക്കി കൗശൽ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.

സായുധ സേനയുമായി സഹവസിക്കാൻ കിട്ടിയ അവസരം തനിക്ക് ഏറ്റവും വലിയ ബഹുമതിയാണെന്ന് വിക്കി കൗശൽ പറയുന്നു. സ്നേഹ സമ്പന്നരായ നാട്ടുകാരോടൊപ്പം മനോഹരമായ ഒരു ദിവസം ചിലവഴിക്കാൻ തനിക്ക് അവസരം കിട്ടി. തന്നെ കശ്മീരിലെ ബേസ് ക്യാമ്പിലേക്ക് ക്ഷണിച്ചതിന് ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിക്കുന്നതായും താരം കുറിച്ചു. ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് വിക്കി കൗശലിന്റെ കുറിപ്പ് അവസാനിക്കുന്നത്.

2019ൽ പുറത്തിറങ്ങിയ ഇന്ത്യൻ ആക്ഷൻ സിനിമയാണ് ഉറി ദി സർജിക്കൽ സ്‌ട്രൈക്ക്. ആദിത്യ ധർ ആണ് ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഉറിയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും വിക്കി കൗശലിന് ലഭിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ഉദ്ധം സിങ്ങിന്റെ കഥ പറയുന്ന സർദാർ ഉദ്ധം സിങ്ങാണ് വിക്കി കൗശലിന്റേതായി റിലീസ് ചെയ്യാനുള്ള സിനിമ.

 

https://www.instagram.com/p/CMHcr6eJ24-/?utm_source=ig_web_copy_link

Related Articles

Back to top button